Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Justice

നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ൽ രാ​ജ്യം വി​ടു​ക; വാ​ട്സ്ആ​പ്പി​നോ​ടു സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ങ്കി​ൽ രാ​ജ്യം വി​ട്ട് പോ​കാ​മെ​ന്ന് വാ​ട്സാ​പ്പി​നോ​ടും മാ​തൃ​സ്ഥാ​പ​ന​മാ​യ മെ​റ്റ​യോ​ടും നി​ർ​ദേ​ശി​ച്ച് സു​പ്രീം​കോ​ട​തി. ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

മെ​റ്റാ, വാ​ട്‌​സ്ആ​പ് തു​ട​ങ്ങി​യ​വ​യു​ടെ സ്വ​കാ​ര്യ​ത ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

വാ​ട്‌​സാ​പ്പി​ന്‍റെ 2021 ലെ ​സ്വ​കാ​ര്യ​ത നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ 213.14 കോ​ടി രൂ​പ കോ​മ്പ​റ്റീ​ഷ​ൻ ക​മ്മി​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പി​ഴ വി​ധി​ച്ചി​രു​ന്നു. ഇ​തി​നെ ചോ​ദ്യം ചെ​യ്ത മെ​റ്റ​യും, വാ​ട്‌​സാ​പ്പും ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

മെ​റ്റ​യു​മാ​യി പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ ഡാ​റ്റ വാ​ട്‌​സാ​പ്പ് വി​വ​ര​ങ്ങ​ൾ പ​ങ്കി​ട്ട​തി​നാ​ണ് പി​ഴ ചു​മ​ത്തി​യി​രു​ന്ന​ത്. ഡാ​റ്റ ഷെ​യ​റിം​ഗ് ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത വ​ച്ച് ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി. കേ​സി​ൽ ഫെ​ബ്രു​വ​രി 10 ന് ​ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

National

'അംബേദ്കർ വഴികാട്ടി, ഈ പദവി സ്വപ്‌നം കാണാന്‍ പറ്റുമെന്ന് കരുതിയിരുന്നില്ല': യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഭരണഘടനയും ഡോ. ബി.ആര്‍. അംബേദ്കറുമാണ് തന്‍റെ വഴികാട്ടികളെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ബി.ആര്‍. ഗവായ്. തന്‍റെ വിധികളിലൂടെ പൗരാവകാശമുയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും അധികാര പദവി ജനസേവനത്തിനുള്ള മാർഗമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുനിസിപ്പല്‍ സ്‌കൂളിന്‍റെ നിലത്തിരുന്ന് പഠിച്ച ഒരു കുട്ടിക്ക് ഈ പദവി സ്വപ്‌നം കാണാന്‍ പറ്റുമെന്ന് ഞാൻ കരുതിയിരുന്നില്ല. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഭരണഘടനയുടെ നാല് തൂണുകളും എന്‍റെ ജീവിതത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. തന്‍റെ പ്രയാണത്തിൽ സുപ്രീം കോടതിയിലെ സമൂഹം നൽകിയ പിന്തുണ വലുതാണെന്നും ബി.ആർ. ഗവായ് പറഞ്ഞു.

സുപ്രീം കോടതി അഡ്വക്കറ്റ്‌സ് ഓണ്‍ റെക്കോര്‍ഡ് അസോസിയേഷന്‍ (എസ്‌സിഎഒആര്‍എ) നല്‍കിയ യാത്രയയപ്പ് ചടങ്ങിലായിരുന്നു ഗവായിയുടെ വൈകാരിക പ്രസംഗം. ഈ മാസം 23നാണ് ബി.ആര്‍. ഗവായ് വിരമിക്കുന്നത്. ഇന്നാണ് അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിവസം. സുപ്രീംകോടതി ബാർ അസോസിയേഷന്‍റെ ഔദ്യോഗികയാത്രയപ്പ് വൈകുന്നേരം നടക്കും. പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സൂര്യകാന്ത് തിങ്കളാഴ്ച സ്ഥാനമേൽക്കും.

 

National

ചീഫ് ജസ്റ്റീസിനെതിരായ അതിക്രമം: കോടതിയലക്ഷ്യ നടപടിക്ക് ഉത്തരവിടാതെ സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ബി.​​​ആ​​​ർ. ഗ​​​വാ​​​യി​​​ക്കു​​​ നേ​​​രേ ഷൂ ​​​എ​​​റി​​​യാ​​​ൻ ശ്ര​​​മി​​​ച്ച അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ രാ​​​കേ​​​ഷ് കി​​​ഷോ​​​റി​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച് വി​​​ഷ​​​യ​​​ത്തി​​​ന് അ​​​നാ​​​വ​​​ശ്യ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​ക​​​ണോ​​​യെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി.

ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടും കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ത്തി​​​നു കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​ത് രാ​​​കേ​​​ഷ് കി​​​ഷോ​​​റി​​​ന് അ​​​നാ​​​വ​​​ശ്യ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കി​​​ല്ലേ​​​യെ​​​ന്നും കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സൂ​​​ര്യ​​​കാ​​​ന്ത്, ജോ​​​യ്മ​​​ല്യ ബാ​​​ഗ്ജി എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ച് ചോ​​​ദി​​​ച്ചു.

അ​​​തി​​​ക്ര​​​മ​​​ശ്ര​​​മം ന​​​ട​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ കു​​​റ​​​ച്ചു​​​നേ​​​രം ത​​​ട​​​ഞ്ഞു​​​വ​​​ച്ചു. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് വി​​​ട്ട​​​യ​​​ച്ച​​​പ്പോ​​​ൾ ത​​​ന്‍റെ പ്ര​​​വൃ​​​ത്തി​​​യെ മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം ന​​​ട​​​ത്തി​​​യെ​​​ന്നും ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നും മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​നും സു​​​പ്രീം​​​കോ​​​ട​​​തി ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ വി​​​കാ​​​സ് സിം​​​ഗ് പ​​​റ​​​ഞ്ഞു. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് മാ​​​പ്പ് ന​​​ൽ​​​കി​​​യ​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​മാ​​​ണ്.

നീ​​​തി​​​ന്യാ​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​നെ​​​തി​​​രേ ഉ​​​ണ്ടാ​​​യ അ​​​തി​​​ക്ര​​​മ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​ത്. അ​​​തി​​​നാ​​​ൽ സം​​​ഭ​​​വ​​​ത്തെ വെ​​​റു​​​തെ വി​​​ടാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും വി​​​കാ​​​സ് സിം​​​ഗ് കോ​​​ട​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ, കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണോ വേ​​​ണ്ട​​​യോ എ​​​ന്ന​​​തു ബാ​​​ധി​​​ക്ക​​​പ്പെ​​​ട്ട ജ​​​ഡ്ജി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​മെ​​​ന്ന് ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി. ഭാ​​​വി​​​യി​​​ൽ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത് പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ കോ​​​ട​​​തി, അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ന​​​ട​​​പ​​​ടി​​​ക്ക് ഉ​​​ത്ത​​​ര​​​വി​​​ടാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ചു.

 

National

ചീഫ് ജസ്റ്റീസ് ഗവായ് 23ന് വിരമിക്കും; പിൻഗാമിയാകാൻ ജസ്റ്റീസ് സൂര്യകാന്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ബി.​​​ആ​​​ർ. ഗ​​​വാ​​​യ് അ​​​ടു​​​ത്ത മാ​​​സം 23ന് ​​​വി​​​ര​​​മി​​​ക്കാ​​​നി​​​രി​​​ക്കെ പി​​​ൻ​​​ഗാ​​​മി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മി​​​ട്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ.

ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പി​​​ൻ​​​ഗാ​​​മി​​​യെ നി​​​ർ​​​ദേ​​​ശി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര നി​​​യ​​​മ​​​മ​​​ന്ത്രാ​​​ല​​​യം ഗ​​​വാ​​​യി​​​ക്ക് ക​​​ത്തു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കീ​​​ഴ‌്‌വ​​​ഴ​​​ക്ക​​​മ​​​നു​​​സ​​​രി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ലെ ഏ​​​റ്റ​​​വും മു​​​തി​​​ർ​​​ന്ന ജ​​​ഡ്ജി​​​യെ​​​യാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ത​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യാ​​​യി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക.

മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള​​​നു​​​സ​​​രി​​​ച്ച് ഗ​​​വാ​​​യി​​​ക്കു​​​ശേ​​​ഷം സീ​​​നി​​​യോ​​​റി​​​റ്റി​​​യുള്ള ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ 53-ാമ​​​ത് ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.

സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന ബി.​​​ആ​​​ർ. ഗ​​​വാ​​​യ് ന​​​ൽ​​​കു​​​ന്ന ശി​​​പാ​​​ർ​​​ശ​​​യ്ക്കു കേ​​​ന്ദ്രാ​​​നു​​​മ​​​തി​​​യും രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​വും ല​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞാ​​​ൽ ന​​​വം​​​ബ​​​ർ 24ന് ​​​പു​​​തി​​​യ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. 2027 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്പ​​​തു​​​വ​​​രെയായിരിക്കും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി​​​.

National

ചീ​ഫ് ജ​സ്റ്റീ​സി​ന് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മം; അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ർ. ഗ​വാ​യി​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. സം​ഭ​വം എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും പ്ര​കോ​പി​പ്പി​ച്ചു​വെ​ന്ന് പ്ര​തി​ക​രി​ച്ച പ്ര​ധാ​ന​മ​ന്ത്രി, ബി.​ആ​ർ. ഗ​വാ​യി​യോ​ട് സം​സാ​രി​ക്കു​ക​യും ചെ​യ്തു.

"ചീ​ഫ് ജ​സ്റ്റീ​സ് ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യി ജി​യോ​ട് സം​സാ​രി​ച്ചു. ഇ​ന്ന് രാ​വി​ലെ സു​പ്രീം​കോ​ട​തി പ​രി​സ​ര​ത്ത് വ​ച്ച് അ​ദ്ദേ​ഹ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ഓ​രോ ഇ​ന്ത്യ​ക്കാ​ര​നെ​യും രോ​ഷാ​കു​ല​നാ​ക്കി. ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഇ​ത്ത​രം നി​ന്ദ്യ​മാ​യ പ്ര​വൃ​ത്തി​ക​ൾ​ക്ക് സ്ഥാ​ന​മി​ല്ല. ഇ​ത് തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണ്'.- അ​ദ്ദേ​ഹം എ​ക്‌​സി​ൽ പോ​സ്റ്റ് ചെ​യ്തു.

രാ​വി​ലെ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യ്ക്ക് നേ​രെ ഷൂ ​ഏ​റി​യാ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്. ഡ​യ​സി​ന് അ​രി​കി​ലെ​ത്തി​യ അ​ഭി​ഭാ​ഷ​ക​ൻ ഷൂ ​എ​റി​യാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ കീ​ഴ്‌​പ്പെ​ടു​ത്തി.

എ​ന്നാ​ല്‍ സം​ഭ​വ​മു​ണ്ടാ​യി​ട്ടും ചീ​ഫ് ജ​സ്റ്റീ​സ് ശാ​ന്ത​നാ​യി ഇ​രി​ക്കു​ക​യും ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യും ചെ​യ്തു. ഇ​ത് ത​ന്നെ ബാ​ധി​ക്കു​ന്ന​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. നാ​ട​കീ​യ സം​ഭ​വ​ങ്ങ​ളി​ല്‍ കു​റ​ച്ചു​നേ​രം പ​രി​ഭ്രാ​ന്തി നി​ല​നി​ന്നെ​ങ്കി​ലും പി​ന്നീ​ട് കോ​ട​തി ന​ട​പ​ടി​ക​ൾ തു​ട​ര്‍​ന്നു.

71 വ​യ​സു​ള്ള രാ​കേ​ഷ് കി​ഷോ​ർ എ​ന്ന​യാ​ളാ​ണ് അ​ഭി​ഭാ​ഷ​ക​നാ​ണ് അ​തി​ക്ര​മ ശ്ര​മം ന​ട​ത്തി​യ​ത്. സ​നാ​ത​ന ധ​ര്‍​മ​ത്തോ​ടു​ള്ള അ​നാ​ദ​ര​വ് ഇ​ന്ത്യ സ​ഹി​ക്കി​ല്ലെ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ച്ചു കൊ​ണ്ടാ​ണ് ഷൂ ​എ​റി​ഞ്ഞ​തെ​ന്ന് കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​ര്‍ പ​റ​ഞ്ഞു. ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. പി​ന്നീ​ട് വി​ട്ട​യ​ച്ചു.

District News

സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് ചീഫ് ജസ്റ്റീസിന് നേരെ ചീറ്റിയത്: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​ഘ​പ​രി​വാ​ർ ന​ട്ടു​വ​ള​ർ​ത്തി​യ വി​ദ്വേ​ഷ​ത്തി​ന്‍റെ വി​ഷ​മാ​ണ് ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സി​ന് നേ​രെ ചീ​റ്റി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യ്ക്കു നേ​രെ കോ​ട​തി മു​റി​യി​ൽ ന​ട​ന്ന അ​ക്ര​മ​ശ്ര​മ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​നാ​ത​ന ധ​ർ​മ​ത്തി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഒ​രു അ​ഭി​ഭാ​ഷ​ക വേ​ഷ​ധാ​രി ഷൂ ​എ​റി​യാ​നാ​ഞ്ഞ​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ല​തെ​റ്റി​യ വ്യ​ക്തി​യു​ടെ വി​കാ​ര​പ്ര​ക​ട​ന​മാ​യി ഈ ​അ​തി​ക്ര​മ​ത്തെ ചു​രു​ക്കി കാ​ണാ​ൻ ക​ഴി​യി​ല്ല.

സം​ഘ​പ​രി​വാ​റി​ന്‍റെ വി​ഷ​ലി​പ്ത​മാ​യ വ​ർ​ഗീ​യ പ്ര​ചാ​ര​ണ​മാ​ണ് അ​പ​ക​ട​ക​ര​മാ​യ ഈ ​മാ​ന​സി​ക നി​ല​യി​ലേ​ക്ക് വ്യ​ക്തി​ക​ളെ കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത്. വെ​റു​പ്പും അ​പ​ര വി​ദ്വേ​ഷ​വും ജ​നി​പ്പി​ക്കു​ന്ന പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​ക്ക​ക​ത്ത് പോ​ലും ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ.

ആ​ർ​എ​സ്എ​സും അ​തി​ന്‍റെ പ​രി​വാ​ര​വും നൂ​റു വ​ർ​ഷം​കൊ​ണ്ടു സൃ​ഷ്ടി​ച്ചു​വ​ച്ച അ​സ​ഹി​ഷ്ണു​ത​യാ​ണ് ഇ​തി​ന്‍റെ ഇ​ന്ധ​നം. മ​ഹാ​ത്മാ ഗാ​ന്ധി​ക്കു നേ​രെ നി​റ​യൊ​ഴി​ക്കാ​ൻ മ​ടി​ച്ചി​ട്ടി​ല്ലാ​ത്ത വ​ർ​ഗീ​യ ഭ്രാ​ന്തി​ന് ഒ​ട്ടും കു​റ​വു വ​ന്നി​ട്ടി​ല്ല എ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്നു​ണ്ടാ​യ​ത്.

ഒ​റ്റ​പ്പെ​ട്ട അ​ക്ര​മ സം​ഭ​വ​മോ സ​മ​നി​ല തെ​റ്റി​യ വ്യ​ക്തി​യു​ടെ വി​ക്രി​യ​യോ ആ​യി ഇ​തി​നെ നി​സാ​ര​വ​ൽ​ക്ക​രി​ക്കാ​നാ​വി​ല്ല. സം​ഘ​പ​രി​വാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന അ​ക്ര​മോ​ത്സു​ക​മാ​യ രാ​ഷ്ട്രീ​യ​ത്തെ ത​ന്നെ​യാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​തും തു​റ​ന്നു​കാ​ട്ടേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Editorial

ജനാധിപത്യത്തിന് രണ്ട് മുന്നറിയിപ്പുകൾ

സുപ്രീംകോടതി ചീഫ് ജസ്റ്റീസിൻ്റെ ഒരു നിരീക്ഷണവും കേരള ഹൈക്കോടതിയുടെ ഒരു നിർദേശവും ഇന്ത്യൻ ജനാധിപത്യത്തിന്റെ്റെ വ്യതിചലനങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. ജഡ്‌ജിമാർ രാജിവച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിരമിച്ചാലുടൻ സർക്കാർ പദവികൾ സ്വീകരിക്കുന്നതും നീതിന്യായ കോടതികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി. ആർ. ഗവായ് പറഞ്ഞത്. കേരളതീരത്ത് ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയതിൻ്റെ പ്രത്യാഘാതങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്നുമാണ് ഹൈക്കോടതി ബെഞ്ചിൻ്റെ നിർദേശം.
ജനങ്ങളുടേതായിരിക്കേണ്ട ജനാധിപത്യാവകാശങ്ങൾ ഭരണകുടങ്ങൾ അൽപ്പാൽപ്പമായി കൈവശപ്പെടുന്നതിനെ ഹൈക്കോടതി ചൂണ്ടിക്കാണിക്കുമ്പോൾ, പ്രലോഭനങ്ങളിലുടെ വശീകരിക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്ക് ജുഡീഷറി വഴങ്ങുന്നെന്ന ചിന്തപോലും ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിക്കുന്നതായി നിരീക്ഷിക്കാം. ഭരണകർത്താക്കളും ന്യായാധിപരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്നു പ്രത്യാശിക്കുകയും ചെയ്യാം.
സുപ്രീംകോടതി ജഡ്‌ജി ബി. ആർ. ഗവായിയുടെ അഭിപ്രായം ഉയർന്നത്, ലണ്ടനിൽ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ജഡ്‌ജിമാർ പങ്കെടുത്ത യുകെ സുപ്രീംകോടതി ചർച്ചയിലാണ്. ജുഡീഷൽ സ്വാതന്ത്ര്യം, ഭരണഘടനാപരമാ യ മേധാവിത്വം, കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, സോഷ്യൽ മീഡിയയുടെയും വർധിച്ചുവരുന്ന പൊതുജന നിരീക്ഷണത്തിൻ്റെയും യുഗത്തിൽ ജുഡീഷറിയുടെ വികസിതമാകുന്ന പങ്ക് തുടങ്ങിയ സങ്കീർണ വിഷയങ്ങളായിരുന്നു ചർച്ചയ്‌ക്കെടുത്തത്. എല്ലാം ഗൗരവമുള്ള വിഷയങ്ങളായിരുന്നെങ്കിലും, ജഡ്‌ജിമാരുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയുടെ അഭിപ്രായം ഇന്ത്യൻ പശ്ചാത്തലത്തിൽ കുടുതൽ ശ്രദ്ധ നേടി.
വിരമിച്ചയുടനെ ജഡ്‌ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജുഡീഷറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അത്തരം രീതികൾ ഗൗരവമായ ധാർമികചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. "വിരമിച്ചശേഷമുള്ള പദവികൾക്കുവേണ്ടി ന്യായാധിപരായിരുന്ന കാലത്ത് ജഡ്‌ജിമാർ തീരുമാനമെടുത്തിട്ടുണ്ടാകാമെന്ന പൊതുബോധം രൂപപ്പെടാൻ ഇതു വഴിതെളിക്കും. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തിലാണ് വിരമിച്ചശേഷം സർക്കാർ പദവികളൊന്നും വേണ്ടെന്ന്താനും സഹപ്രവർത്തകരിൽ ചിലരും തീരുമാനിച്ചത്. ജഡ്‌ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം വിമർശനത്തിന് അതീതമല്ല. എന്നാൽ, ജുഡീഷറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടാകരുത് മറ്റൊരു സംവിധാനം കൊണ്ടുവരുന്നത്. ബാഹ്യ ഇടപെടലുകളിൽനിന്ന് ജഡ്‌ജിമാർ സ്വതന്ത്രരായിരിക്കണം."-ചീഫ് ജസ്റ്റീസ് പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്തും ജഡ്‌ജിമാർ അധികാരസ്ഥാനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴത് വർധിച്ച രീതിയിലാകുകയും സ്ഥാനമാനങ്ങൾ ഏറ്റെടുത്തവരുടെ മുൻകാലവിധികൾ വിമർശിക്കപ്പെടുകയും ചെയ്‌തതോടെയാണ് ചിലതെങ്കിലും വിവാദമായത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാരായിരുന്ന പി. സദാശിവം, രഞ്ജൻ ഗൊഗോയ്, ഹൈക്കോടതികളിൽ ചീഫ് ജസ്റ്റീസും സുപ്രീംകോടതി ജഡ്‌ജിയുമായിരുന്ന ജസ്റ്റീസ് അരുൺ മിശ്ര, സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്‌ജിയായിരുന്ന എസ്. അബ്ദുൽ നസീർ തുടങ്ങിയവർ വിരമിച്ചശേഷം സർക്കാരിൽ വിവിധ പദവികൾ സ്വീകരിച്ചിരുന്നു. മലയാളിയായ മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്‌ണൻ വിരമിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാനായി.
കോൽക്കത്ത ഹൈക്കോടതി ജഡ്‌ജിയായിരിക്കെ രാജിവച്ച അഭിജിത് ഗംഗോപാധ്യായ കഴിഞ്ഞ ലോക്സ‌ഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി മത്സരിച്ചു ജയിച്ചു. രംഗനാഥ് മിശ്ര, ബഹാറുൾ ഇസ്‌ലാം എന്നിവർ മുമ്പ് കോൺഗ്രസിന്റെ അംഗങ്ങളായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഭരണകർത്താക്കളും ന്യായാധിപരും ഒരുപോലെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെങ്കിലും കൊടുക്കൽ വാങ്ങലുകൾ എന്ന് ആക്ഷേപിക്കപ്പെടാനിടയുള്ള ഇത്തരം ക്രിയകളിൽ ഏർപ്പെടുന്നവർ പിൻവാങ്ങുമോയെന്ന് അറിയില്ല. പക്ഷേ, നിഷ്പക്ഷമതികളും എന്തു ചെയ്യണമെന്നു സന്ദേഹമുള്ളവരും തിരുത്താൻ തയാറുള്ളവരുമൊക്കെ ഇത്തരം വിമർശനങ്ങളെ തങ്ങളുടെ തീരു മാനങ്ങൾക്കുള്ള മൂല്യാധിഷ്‌ഠിത മാനദണ്ഡങ്ങളായി സ്വീകരിക്കും.
കൊച്ചി തീരത്തു മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന വസ്‌തുക്കളെക്കുറിച്ച് പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്ന ഹൈക്കോടതി നിർദേശവും ജനാധിപത്യ സന്ദേശമാണ്. കണ്ടെയ്‌നറിലുള്ള സാധനങ്ങൾ കടലിൽ കലർന്നാൽ കടലിലും തീരത്തുമുണ്ടാകുന്ന പ്രത്യാഘാതം എന്തൊക്കെയായിരിക്കുമെന്ന വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കകം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ ഹർജിയിൽ ചീഫ് ജസ്റ്റീസ് നിധിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവരാവകാശ നിയമം ഇല്ലായിരുന്നെങ്കിൽ ഭരണകൂട-ഉദ്യോഗസ്ഥ ചെയ്‌തികളുടെ, അവർതന്നെ തിരുത്തിയ ഭാഷ്യങ്ങളേ ജനങ്ങൾക്കു വായിക്കാനാകുമായിരുന്നുള്ളു. വ്യക്തിപരമോ വ്യക്തിഹത്യാപരമോ അല്ലാത്ത വിവരങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്. അതിൻ്റെ ആവശ്യമില്ലെന്നു ഭരണകൂടം പറയുന്നുണ്ടെങ്കിൽ പലതും മറച്ചുവയ്ക്കുന്നുണ്ട് എന്നേ അർഥമുള്ളു. അതു ജനങ്ങളുടെയല്ല ഭരിക്കുന്നവരുടെ ആധിപത്യമാണ്. ഓപ്പറേഷൻ സിന്ദുറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യവും ഈ പശ്ചാ ത്തലത്തിൽ പ്രാധാന്യമുള്ളതാണ്. വിദേശരാജ്യങ്ങൾക്കു മുമ്പ്, സ്വന്തം പാർലമെൻ്റിൽ ആദ്യം വിശദീകരിച്ചിരുന്നെങ്കിൽ അതു നൽകുന്ന സന്ദേശം നമ്മുടെ ജനാധിപത്യത്തിൻ്റെ സുതാര്യതയെ കൂടുതൽ വെളിപ്പെടുത്തുമായിരുന്നു.
ജനാധിപത്യം കാലാനുസൃതമായി പുതുക്കുന്നില്ലെങ്കിൽ അത് പുതിയ കാലത്തിൻ്റെ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്തുന്നതായിരിക്കില്ല. മറച്ചുവയ്ക്കുന്നിടത്ത് സുതാര്യതയില്ല. ടിക്കറ്റിൻ്റെ ബാക്കി പണം തന്നിരുന്നെങ്കിൽ തനിക്ക് മറ്റെന്തെങ്കിലും ആലോചിച്ചിരിക്കാമായിരുന്നെന്നു യാത്രക്കാരൻ ബസ് കണ്ടക്ടറോട് പറയുന്ന ഒരു സമൂഹമാധ്യമ കുറിപ്പുണ്ട്. അതുപോലെ, കപ്പലിൽ എന്തുണ്ടെന്നതും അതിൻ്റെ പ്രത്യാഘാതങ്ങളും ജനങ്ങളോടു പറഞ്ഞാൽ പിന്നെ കുഴപ്പമില്ലെന്നു പറഞ്ഞ് കുഴയേണ്ട ആവശ്യം സർക്കാരിനും കുഴപ്പമാകുമോ എന്ന് ചിന്തിച്ചുകൊണ്ടിരിക്കേണ്ട ആവശ്യം ജനങ്ങൾക്കും ഇല്ലാതാകും.
നിഷ്പക്ഷമായി നീതി നടപ്പാക്കേണ്ട ന്യായാധിപർ പാർട്ടി പ്രവർത്തകരോ ഔദാര്യം സ്വീകരിക്കുന്നവരോ അല്ലെന്നു ബോധ്യപ്പെട്ടാൽ, ഭരണകുടം ദുഷിച്ചോയെന്ന സംശയമുണ്ടാകുമ്പോഴൊക്കെ അവസാന ആശ്രയമെന്ന നിലയിൽ കോടതികളിലേക്കു നോക്കുന്ന ജനത്തിന് ആശ്വാസമാകും. ഭരണകുടത്തിലെ പങ്കല്ല, ജനാധിപത്യത്തിലെ പങ്കാണ് കോടതികൾ ഉറപ്പാക്കേണ്ടത്. ഭരിക്കുന്നവരോ, നീതിന്യായ വ്യവസ്ഥയെ വിലയ്ക്കെടുക്കാൻ ശ്രമിച്ച് സ്വയം ഇരുട്ടത്തേക്കു മാറിനിൽക്കുകയുമരുത്. 

 

Latest News

Up